എഐ ക്യാമറ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് സീറ്റ്ബെല്‍റ്റ്‌ ഇടാന്‍ ശ്രമിച്ചു; കാര്‍ പാടത്തേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്

തൃശൂര്‍ ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു. ഒരു യുവാവും രണ്ട് പ്രായമായവരുമാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ മറിഞ്ഞപ്പോള്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അണലൂര്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ധൃതിയില്‍ സീറ്റ് ബെല്‍റ്റ്‌ ഇടാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് ഓടിയെത്തിയവരോട് കാര്‍ ഓടിച്ച യുവാവ് പറഞ്ഞത്.

മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ മുന്‍സിപ്പാലിറ്റി അവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. ഇത് എഐ ക്യാമറയാണോ എന്ന് തെറ്റിദ്ധരിച്ച് സീറ്റ്ബെല്‍റ്റ്‌ ഇടാന്‍ ശ്രമിച്ചപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top