നിയന്ത്രണം തെറ്റിയ കാര്‍ തിരുവല്ലം പാലത്തിലേക്ക് ഇടിച്ച് കയറി; സഞ്ചരിച്ചിരുന്ന യുവാക്കള്‍ ഓടി രക്ഷപ്പെട്ടു; അപകടത്തില്‍ കാറും പാലത്തിന്റെ കൈവരിയും തകര്‍ന്നു

തിരുവനന്തപുരം: തിരുവല്ലത്ത് കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം തെറ്റിയ കാര്‍ തിരുവല്ലം പാലത്തിന്റെ കൈവരിയിലാണ് ഇടിച്ചുകയറിയത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍പ്പെട്ടതോടെ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഇറങ്ങിയോടി.
ഇടിയുടെ ആഘാതത്തില്‍ പാലത്തിനോട് ചേര്‍ത്ത് നിര്‍മ്മിച്ചിരുന്ന 15 അടിയോളം ഉയരമുള്ള ഇരുമ്പ് വേലി തകര്‍ന്ന് താഴെ വീണു. പൂന്തുറ, പുതിയതുറ ഭാഗത്ത് നിന്നുളള യുവാക്കളാണ് സംഘത്തിലുള്ളതെന്നും സൂചനയുണ്ട്.
കാര്‍ അമിത വേഗത്തിലായിരുന്നു. ഇടിയില്‍ പാലത്തിന്റെ ഇരുമ്പ് കൈവരിയും ഉയരമുളള ഇരുമ്പ് വേലിയും തകര്‍ന്നു. തിരുവല്ലം പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. കാര്‍ മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here