പ്രഭാത സവാരിക്ക് ഇറങ്ങിയ സുഹൃത്തുക്കള്‍ കാറിടിച്ച് മരിച്ചു; ഇടിച്ചത് ശബരിമല തീര്‍ഥാടകരുടെ കാര്‍; അപകടം പേരൂര്‍ക്കടയില്‍

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ സുഹൃത്തുക്കള്‍ കാറിടിച്ച് മരിച്ചു. വഴയിലയില്‍ മീനു ബേക്കറി നടത്തുന്ന ഹരിദാസ് (69), വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ വിജയൻ (69) എന്നിവരാണ് മരിച്ചത്. വെളുപ്പിന് അഞ്ചരയോടെയായിരുന്നു അപകടം. ആന്ധ്രപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ കാറാണ് ഇടിച്ചത്. കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ പരുക്ക് പറ്റിയ കാര്‍ യാത്രികരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ തെറിച്ച് വീണത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. വെളിച്ചം വീണപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. പേരൂര്‍ക്കട പോലീസ് വന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

‘ശബരിമല തീര്‍ഥാടകരുടെ കാര്‍ ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന്’ പേരൂര്‍ക്കട പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top