നിയന്ത്രണം തെറ്റിയ കാര്‍ പറന്നുവന്നത് യുവതിക്ക് നേരെ; നിമിഷാർദ്ധം കൊണ്ട് അത്ഭുത രക്ഷപ്പെടല്‍; വീഡിയോ പുറത്ത്
തിരുവനന്തപുരം പാറശാല ചെങ്കവിള ബൈപ്പാസിന് സമീപം അപകടത്തില്‍ നിന്നും യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിയന്ത്രണം തെറ്റിയ കാര്‍ നിലംതൊടാതെ ആണ് ഇവര്‍ക്ക് നേരെ പാഞ്ഞെത്തിയത്. ഓടിമാറാൻ പോലും കഴിയും മുൻപേ നേരിയ വ്യത്യാസത്തിൽ കാർ മറ്റൊരു വാഹനത്തിന് മേലേയ്ക്ക് പതിച്ചു.
തൊട്ടടുത്ത കടയിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യം പുറത്തുവന്നത് ഏവരെയും ഞെട്ടിച്ചു. തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പോയ കാറിൽ പക്ഷെ യുവതി കഴുത്തിൽ ചുറ്റിയിരുന്ന തോർത്ത് കുരുങ്ങുകയും ചെയ്തു. മറിഞ്ഞുകിടക്കുന്ന വാഹനത്തിൻ്റെ ടയറിൻ്റെ ഭാഗത്താണ് പിന്നീട് ഇത് കാണപ്പെട്ടത്.
അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി പകച്ച് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടിച്ച കാര്‍ പല തവണ റോഡില്‍ മലക്കംമറിഞ്ഞു. ഇടിച്ചുമറിഞ്ഞ കാറിന് എതിരെ മറ്റൊരു ബൈക്കും വരുന്നുണ്ടായിരുന്നു. ഇത് ഓടിച്ചയാളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here