ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് കുരുങ്ങി; മരിച്ചത് കക്കോടി സ്വദേശി മോഹന്‍ദാസ്

കോഴിക്കോട് കോന്നാട് ബീച്ചിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. തീയും പുകയും കണ്ട് ട്രാഫിക് പോലീസാണ് കാര്‍ നിര്‍ത്തിച്ചത്. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയും ചെയ്തു. ബലം പ്രയോഗിച്ച് ഡോര്‍ തുറന്ന് നല്‍കിയെങ്കിലും സീറ്റ് ബെല്‍റ്റ് കുരുങ്ങിയതിനാല്‍ ഡ്രൈവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല.

സീറ്റ് ബെല്‍റ്റ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടുരുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിയായി. ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. കക്കോടി സ്വദേശി മോഹന്‍ദാസാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top