താമരശേരി ചുരത്തിൽ കാറിന് തീപിടിച്ചു; ഗതാഗതം സ്തംഭിച്ചു
July 9, 2024 10:31 AM

താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചുരത്തിലെ എട്ട് -ഒമ്പത് വളവുകൾക്കിടയിലാണ് സംഭവം. തീ കണ്ടതോടെ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരും ഇറങ്ങിയോടിയതായാണ് വിവരം.
മലപ്പുറം സ്വദേശികളാണെന്നാണ് സൂചന. കൽപറ്റയിൽനിന്നും വന്ന അഗ്നിശമന സേന തീ അണച്ചു. തീപിടിത്തത്തെ തുടർന്ന് ചുരത്തിൽ ഏറെ നേരെ ഗതാഗത തടസ്സപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here