കാറും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ അടക്കം അഞ്ചു പേര്‍ മരിച്ചു; കാറിലുള്ള നാലുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍; അപകടം കോഴിക്കോട് പോയി മടങ്ങുന്നതിനിടെ

കണ്ണൂർ: പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ അടക്കം അഞ്ചു പേരും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപമാണ് അപകടം. കാര്‍ ഡ്രൈവര്‍ കാസർകോട് കാലിച്ചാനടുക്കം കെ.എൻ.പത്മകുമാർ (59), ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണു മരിച്ചത്. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎയ്ക്കു ചേർത്ത് ഹോസ്റ്റലിലാക്കി മടങ്ങുകയായിരുന്നു സുധാകരനും കുടുംബവും.

പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ചപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. വാതിലുകൾ വെട്ടിപ്പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ബോണറ്റ് ഉൾപ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു.

കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറഞ്ഞെടുത്തത്. സമീപത്തെ ടർഫിൽ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top