നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ട് വയസുകാരന്‍ മരിച്ചു; എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍; അപകടം കൊയിലാണ്ടിയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ട് വയസുകാരന്‍ മരിച്ചു. വടകര ചോറോട് സ്വദേശി മുഹമ്മദ്‌ റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഉച്ചയോടെയാണ് അപകടം നടന്നത്. ടയര്‍ പഞ്ചറായതോടെ കാര്‍ പാലക്കുളത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ചിലര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ഉടന്‍ പിന്നാലെ വന്ന ലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് സ്ത്രീകള്‍ ലോറിക്കടിയില്‍പ്പെട്ടു. ഇവരെ കൊയിലാണ്ടി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top