കാര്‍ ലോറിയില്‍ ഇടിച്ചുകയറ്റിയതില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസില്ല; മനപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട് നല്‍കി; ഇനിയുള്ള ശ്രമം ദുരൂഹതയുടെ ചുരുളഴിക്കാന്‍

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്ക് അപകടത്തില്‍ ലോറി ഡ്രൈവറെ കേസില്‍ നിന്നും ഒഴിവാക്കി. കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്‌ വന്നതോടെയാണ് പോലീസ് നടപടി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നത്.

പട്ടാഴിമുക്ക് അപകടത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുകയാണ് അടൂര്‍ പോലീസ്. ഹാഷിമും അനൂജയും തമ്മില്‍ കാറില്‍ പിടിവലി കൂടിയോ? അതിനിടയിലാണോ ദുരന്തം? അല്ലെങ്കില്‍ മനപൂര്‍വം ഇവര്‍ അപകടത്തിലേക്ക് കൂപ്പുകുത്തുകയാണോ ചെയ്തത് എന്നൊക്കെയാണ് അന്വേഷിക്കുന്നത്. ഹാഷിം ബസില്‍ നിന്നും പിടിച്ചിറക്കിയ ശേഷം ഞങ്ങള്‍ ആത്മഹത്യ ചെയ്യുകയാണ് എന്നാണ് സഹാധ്യാപകരോട് അനൂജ പറഞ്ഞത്. ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റുകളും ഫോൺ വിളി രേഖകളും വീണ്ടെടുക്കണം. അതിനായി മൊബൈല്‍ ഫോണുകളിലെ ശാസ്ത്രീയ പരിശോധന ഫലത്തിന് പോലീസ് കാത്തിരിക്കുകയാണ്.

വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ബസില്‍ നിന്നും അനൂജയെ കൈപിടിച്ചിറക്കി നിര്‍ബന്ധപൂര്‍വം ഹാഷിം കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞാണ് അനുജ ഇറങ്ങിയത്. സംഭവത്തിലെ പന്തികേട് മനസിലാക്കി അധ്യാപകര്‍ വീട്ടില്‍ വിളിച്ചപ്പോഴാണ് ഇത്തരമൊരാള്‍ ഇല്ലെന്നു ബന്ധുക്കള്‍ മറുപടി നല്‍കിയത്. അധ്യാപകര്‍ തുടരന്വേഷണം നടത്തുമ്പോഴേക്കും ഹാഷിം കാര്‍ ചരക്കുലോറിയില്‍ ഇടിച്ച് കയറ്റി ഇരുവരുടെയും മരണങ്ങള്‍ ഉറപ്പാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top