എംഎല്‍എയുടെ കാറിന് വഴിയൊരുക്കിയില്ല; ഗര്‍ഭിണിക്കും സംഘത്തിനും നേരെ ആക്രമണം

സിപിഎം എംഎല്‍എ ജി.സ്റ്റീഫന്റെ കാറിന് കടന്നുപോകാന്‍ വഴി ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. സ്റ്റീഫൻ എംഎൽഎക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കും എതിരെയാണ് പരാതി. ഗര്‍ഭിണിയും സംഘവും യാത്ര ചെയ്ത കാർ അടിച്ചു തകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം. യുവതിയും കുടുംബവും കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.

ഇന്നലെ രാത്രിയിലാണ് സംഭവം. കാട്ടാക്കടയിൽ കല്യാണ വിരുന്നിൽ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ പറഞ്ഞു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരുക്കുണ്ട്.

എന്നാല്‍ ആക്രമണവാര്‍ത്ത സ്റ്റീഫന്‍ എംഎല്‍എ നിഷേധിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആണെന്നാണ് എംഎല്‍എ പറഞ്ഞത്. ആരാണ് കുടുംബത്തെ ആക്രമിച്ചത് എന്ന് അറിയില്ലെന്നും സ്റ്റീഫന്‍ പറയുന്നു. .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top