റെയിൽവെ അടിപ്പാതയിൽ കാർ മുങ്ങി; യാത്രക്കാരെ നാട്ടുകാർ അതിസാഹസികമായി രക്ഷപ്പെടുത്തി

പത്തനംതിട്ട: തിരുവല്ലയിൽ റെയിൽവെ അടിപ്പാതയിൽ കാർ മുങ്ങി. യാത്രക്കാരെ നാട്ടുകാർ അതിസാഹസികമായി രക്ഷപെടുത്തി. തിരുവൻവണ്ടൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരി, മകൾ, മകളുടെ ഭർത്താവ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.

തിരുമൂലപുരം- കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയിൽവെ അടിപ്പാതയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെങ്ങന്നൂർ നിന്ന് കവിയൂരിലേക്ക് പോവുകയായിരുന്ന കാർ വെള്ളക്കെട്ടിന്റെ ആഴം അറിയാതെ ഓടിച്ചിറക്കുകയായിരുന്നു. വെള്ളം കയറി ഓഫ് ആയതിനാൽ പുറത്തിറങ്ങാൻ കഴിയാതിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

മണിമലയാറിലെ വെള്ളം നേരിട്ട് റെയിൽവെ അടിപ്പാതയിലേക്ക് കയറുന്നതിനാൽ മഴക്കാലത്ത് ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെടും. നിലവിൽ അഞ്ചടിയോളം വെള്ളമുണ്ട്. വെള്ളക്കെട്ടിന് പരിഹാരം കാണാൻ റെയിൽവെ എഞ്ചിനീയറിംഗ് വിഭാഗം പലവിധത്തിൽ ശ്രമിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top