കാറും ടാങ്കറും കൂട്ടിയിടിച്ചു; എയര്‍ബാഗ് മുഖത്ത് അമര്‍ന്ന് രണ്ടുവയസുകാരി മരിച്ചു

മ​ല​പ്പു​റത്ത് വാ​ഹ​നാ​പ​ക​ട​ത്തിനിടെ എ​യ​ർ​ബാ​ഗ് മു​ഖ​ത്ത് അ​മ​ർ​ന്ന് ര​ണ്ട് വ​യ​സു​കാ​രി ശ്വാ​സം മു​ട്ടി മ​രി​ച്ചു. മ​ല​പ്പു​റം ചാ​പ്പ​ന​ങ്ങാ​ടി ന​സീ​റി​ന്‍റെ​യും റം​ഷീ​ന​യു​ടെ​യും മ​ക​ൾ ഇ​ഫ​യാ​ണ് മ​രി​ച്ച​ത്.

ഇഫയും മാ​താ​പി​താ​ക്ക​ളും സ​ഞ്ച​രി​ച്ച കാ​ർ ടാ​ങ്ക​ർ ലോ​റി​യു​മായാണ് കൂട്ടിയിടിച്ചത്. മുന്‍ സീറ്റില്‍ അമ്മയുടെ മടിയിലായിരുന്നു കുട്ടി. അപകട സമയത്ത് എയര്‍ബാഗ് കുട്ടിയുടെ മുഖത്താണ് അമര്‍ന്നത്. സീറ്റ് ബെല്‍റ്റും കഴുത്തില്‍ കുരുങ്ങി. ഇതോടെ ശ്വാസം മുട്ടിയാണ് മരിച്ചത്.

ഇഫയു​ടെ പിതാവ് നസീര്‍ ര​ണ്ടു​ദി​വ​സം മു​ന്‍​പാ​ണ് വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ മ​റ്റാ​ര്‍​ക്കും പ​രി​ക്കി​ല്ല. കൊ​ള​ത്തൂ​ര്‍ പോ​ലീ​സ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top