കാര്‍ വീണത് കിണറില്‍ ആണെന്ന് അറിഞ്ഞില്ലെന്ന് ദമ്പതികള്‍; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കൊച്ചിയില്‍ കാര്‍ നിയന്ത്രണം വിട്ട് കിണറിലേക്ക് വീണു. ദമ്പതിമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കര സ്വദേശികളായ അനില്‍-വിസ്മയ ദമ്പതിമാരാണ് കാറില്‍ ഉണ്ടായിരുന്നത്.

കാര്‍ നിയന്ത്രണം വിട്ടപ്പോഴാണ് റോഡില്‍ നിന്നും താഴെ ഇറങ്ങി കിണറിന്റെ സംരക്ഷണഭിത്തിക്ക് ഇടിച്ചത്. ഭിത്തി തകര്‍ന്നതോടെ കിണറിലേക്ക് പതിച്ചു. ആറടി മാത്രമാണ് വെള്ളമുണ്ടായിരുന്നത്. അപകടസമയത്ത് സീറ്റ് ബെല്‍റ്റ്‌ ധരിച്ചതിനാല്‍ ആഘാതം കുറഞ്ഞു. ഏതോ താഴ്ചയില്‍ പതിച്ചു എന്നാണ് കരുതിയത്. കിണറിലാണ് എന്നറിഞ്ഞത് പിന്നീട് ആണെന്നാണ് ദമ്പതിമാര്‍ പറഞ്ഞത്.

കാറിന്റെ ഡോര്‍ തുറന്നതിനാല്‍ പുറത്ത് ഇറങ്ങാനും കഴിഞ്ഞു. ഏണി ഇറക്കിക്കൊടുത്താണ് കിണറില്‍ നിന്നും പുറത്തേക്ക് ഇറക്കിയത്. നിസാര പരുക്കുകളാണ് ഇവര്‍ക്ക് ഏറ്റത്. ക്രെയിന്‍ ഉപയോഗിച്ച് അഗ്നിരക്ഷാ സേന കാര്‍ കിണറില്‍ നിന്നും പുറത്തെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top