മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് കെസിബിസി; യുഡിഎഫില്‍ നിന്ന് ഒരാള്‍ മാത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ് – പുതുവത്സര വിരുന്നില്‍ പങ്കെടുത്ത് കെസിബിസി. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിര മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം തിരുത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് കെസിബിസി അധ്യക്ഷന്‍ വിരുന്നില്‍ പങ്കെടുത്തത്.

മാസ്ക്കറ്റ് ഹോട്ടലില്‍ നടന്ന വിരുന്നില്‍ ഗവര്‍ണര്‍ക്ക്‌ ക്ഷണമില്ലായിരുന്നു. യുഡിഎഫില്‍ നിന്ന് പി.വി. അബ്ദുള്‍ വഹാബ് എംപി മാത്രമാണ് പങ്കെടുത്തത്. പ്രതിപക്ഷ നേതാവുള്‍പ്പെടെ കോണ്‍ഗ്രസ്‌, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടായിരുന്നു.

“ചില ബിഷപ്പുമാര്‍ക്ക് ബിജെപി നേതാക്കള്‍ വിളിച്ചാല്‍ പ്രത്യേക രോമാഞ്ചമാണ്. പ്രധാനമന്ത്രിയെ കാണാന്‍പോയ ആളുകള്‍ക്കാര്‍ക്കും മണിപ്പൂരിനെപ്പറ്റി പറയാനുള്ള ആര്‍ജവമില്ല. അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ വിഷയം മറന്നു. വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്ക് മണിപ്പൂര്‍ ഒരു വിഷയമായില്ല.” ഇതാണ് ഞായറാഴ്ച സിപിഎം പുന്നപ്ര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോള്‍ മന്ത്രി പറഞ്ഞത്. പ്രസ്താവന വിവാദമായതോടെയാണ് പരാമര്‍ശം പിന്‍വലിച്ചത്.  സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്നും വിവാദം ഒഴിവാക്കാമായിരുന്നു എന്നും കെസിബിസി അധ്യക്ഷന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top