വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍ക്കരാസിന്; തുടര്‍ച്ചയായ രണ്ടാം നേട്ടം

വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം കാര്‍ലോസ് അല്‍ക്കരാസിന്. നൊവാക് ജോക്കോവിച്ചിനെ തകര്‍ത്താണ് സ്പാനിഷ് മൂന്നാം സീഡ് ആയ കാര്‍ലോസ് അല്‍ക്കരാസ് വിംബിള്‍ഡണ്‍ ഇക്കുറിയും സ്വന്തമാക്കിയത്. അല്‍ക്കരാസിന്റെ തുടര്‍ച്ചയായതും കരിയറിലെ രണ്ടാമത്തേതുമായ വിംബിള്‍ഡണ്‍ കിരീടമാണിത്.

കഴിഞ്ഞ തവണയാണ് ആദ്യ കിരീടം നേടിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

ഫൈനലിലുടനീളം അല്‍ക്കരാസിന്റെ ആധിപത്യമാണ് കണ്ടത്. ഉജ്ജ്വലമായ റിട്ടേണുകള്‍ ഉതിര്‍ത്ത അല്‍ക്കരാസ് മത്സരം കൈപ്പിടിയിലൊതുക്കിയപ്പോള്‍ ജോക്കോവിച്ച് ഫോമിലേക്ക് ഉയര്‍ന്നതേയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top