പറവൂരിൽ ലഹരിയുടെ സ്വാധീനത്തിൽ കൂട്ടക്കൊല; ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
January 16, 2025 9:01 PM
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് മരിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിനെ ഗുരുതരാവസ്ഥയില്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയല്‍വാസികള്‍ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. അക്രമവുമായി ബന്ധപ്പെട്ട് ഋതു (28) എന്നയാളെ അറസ്റ്റ് ചെയ്തു.
ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
കണ്ണനും ജിതിനും മുമ്പ് ഋതുവുമായി വഴക്കുണ്ടാക്കിയിരുന്നു. ലഹരിയുടെ സ്വാധീനത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്നും പോലീസ് അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here