CAA വിരുദ്ധ സമരത്തിൽ വീണ്ടും കേസെടുത്ത് സംസ്ഥാന സർക്കാർ; വി.ടി ബൽറാം അടക്കം 62പേർക്കെതിരെ കേസ്, രാജ്ഭവന് മുന്നിൽ ഇന്ന് പ്രതിഷേധ ധർണ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം അടക്കം 62പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ കെപിസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നുണ്ട്. ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ രണ്ട് മണിവരെയായിരിക്കും ധർണ സംഘടിപ്പിക്കുന്നത്.
കേരളത്തിൽ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കുന്നത് തുടരുകയാണ്. മുൻപ് എടുത്ത കേസുകളും ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് ഇന്നലെ യുഡിഎഫ് കൺവീനർ എം.എം ഹസൻ വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ കൂടി സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നിയമം നടപ്പിലാക്കുന്നതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ മൂവാറ്റുപുഴ നെഹ്‌റു പാർക്കിൽ സത്യാഗ്രഹം ഇരിക്കുന്നുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here