വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സിപിഎം സിന്‍ഡിക്കേറ്റംഗത്തിനെതിരെ കേസ്; പികെ ബേബിക്കെതിരെ മുമ്പും പരാതി

കുസാറ്റിലെ സിപിഎം സിന്‍ഡിക്കേറ്റംഗവുമായ പികെ ബേബിക്കെതിരെയാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുത്തത്. കളമശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. ബേബിക്കെതിരെ നേരത്തെ ഉയര്‍ന്ന ആരോപണത്തിലാണ് ഇപ്പോള്‍ കേസെടുത്തത്. മാര്‍ച്ചില്‍ നടന്ന കുസാറ്റ് കലോത്സവത്തിനിടെയാണ് ബേബി വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയത്. അന്ന് തന്നെ കോളേജ് അധികൃതരെ ഇക്കാര്യം അറിയിച്ചു. വലിയ പ്രതിഷേധവും ഉണ്ടായി. ബേബിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതോടെ യുവതി രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് യുവതി പരാതി നല്‍കിയത്.

സര്‍വകലാശാലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിക്കുന്ന ആഭ്യന്തര അന്വേഷണ സമിതിക്കാണ് യുവതി പരാതി നല്‍കിയത്. വിശദമായ മൊഴിയും നല്‍കി. ഇതോടെയാണ് പരാതി സര്‍വകലാശാല പോലീസിന് കൈമാറിയത്. കേസെടുത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ബേബിയെ സിന്‍ഡിക്കേറ്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു.

പികെ ബേബിയുടെ നിയമനം സംബന്ധിച്ചും പരാതിയുണ്ട്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അനധ്യാപക തസ്തികയിലുള്ള സ്റ്റുഡന്റ് ഡയറക്ടറായിരുന്ന ബേബിയെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ പദവിയില്‍ എത്തിച്ചത് വഴിവിട്ട നീക്കങ്ങളിലൂടെയാണ് എന്നാണ് ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top