മേജർ രവിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്; 12.5 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

സംവിധായകനും ചലച്ചിത്ര നടനുമായ മേജർ രവിക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസ്. ഇരിങ്ങാലക്കുട പോലീസാണ് കേസെടുത്തത്. ധനകാര്യ സ്ഥാപനത്തെ തെറ്റിദ്ധരിപ്പിച്ച് 12. 5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പാരാതി.
ഇരിങ്ങാലക്കുട കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആദ്യം പോലീസിൽ പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. രവിയുടെ ഉടമസ്ഥതയിലുള്ള തണ്ടർഫോഴ്‌സ് എന്ന സ്‌ഥാപനത്തിൻ്റെ സഹ ഉടമകളായ രണ്ടുപേരെയും പ്രതിചേർത്തിട്ടുണ്ട്.
സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്നും സ്ഥാപനത്തിന്റെ സ്വത്തുവകകള്‍ക്ക് സുരക്ഷ ഒരുക്കാമെന്നും പറഞ്ഞ് പണം വാങ്ങി. എന്നാല്‍ സേവനങ്ങള്‍ നല്‍കാതെയും പണം തിരികെ നല്‍കാതെയും വഞ്ചിച്ച് നഷ്ടമുണ്ടാക്കി എന്നാണ് കേസിൽ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here