വിദ്വേഷപ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്
October 31, 2023 9:56 AM

കൊച്ചി: കളമശേരി സ്ഫോടനം സംബന്ധിച്ച് വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. സ്ഫോടനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 153 എ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍.
കേന്ദ്രമന്ത്രി വര്‍ഗീയ വിഷം ചീറ്റുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. ഇതിനു പിന്നാലെ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here