പള്ളി വികാരിയുടെ നേതൃത്വത്തില്‍ ഗുണ്ടാസംഘം മര്‍ദിച്ചെന്ന് അഭിഭാഷകന്റെ പരാതി; അഴിമതി ചോദ്യം ചെയ്തതിലെ പകയെന്നും ആരോപണം

പള്ളി വികാരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച അഭിഭാഷകനായ ഇടവകാംഗത്തെ മര്‍ദിച്ച് അവശനാക്കിയതായി പരാതി. തൃക്കാക്കര ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പളളി വികാരി ഫാ ടൈറ്റസ് ആന്റണി കുരിശുവീട്ടിലിനെ ഒന്നാം പ്രതിയാക്കി തൃക്കാക്കര പോലീസ് കേസെടുത്തു. വികാരിയുള്‍പ്പെടെ 15പേരെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നത്. അഡ്വ. നോയല്‍ ജോസഫാണ് പരാതിക്കാരന്‍.

ഇടവക സര്‍ട്ടിഫിക്കറ്റില്‍ വികാരിയുടെ ഔദ്യോഗിക സീല്‍ പതിപ്പിക്കാന്‍ കഴിഞ്ഞ മാസം 24 ന് വൈകുന്നേരം പള്ളിയില്‍ എത്തിയപ്പോള്‍ മര്‍ദിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഫാദര്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘമാണ് ആക്രമിച്ചത്. പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. പോലീസ് എത്തിയാണ് തന്നെ മോചിപ്പിച്ചതെന്ന് അഡ്വ. നോയല്‍ ജോസഫ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പള്ളി നിര്‍മ്മാണത്തിലെ അഴിമതി ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായത്. കണ്ണിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയതായും നോയല്‍ പറഞ്ഞു. പുതിയ പള്ളിക്കെട്ടിടം നിര്‍മ്മിച്ചതിലെ ക്രമക്കേടുകള്‍ക്കെതിരെ കേസ് നടത്തുന്ന ഇടവകാംഗങ്ങള്‍ക്ക് നിയമോപദേശം നല്‍കുന്നത് താനാണ്. ഇതാണ് പള്ളി വികാരിയേയും അനുകൂലികളേയും ചൊടിപ്പിച്ചത്. പലവട്ടം ഭീഷണിയും ഉണ്ടായിട്ടുണ്ടെന്നും നോയല്‍ വ്യക്തമാക്കി.

എതിര്‍പക്ഷവും നോയല്‍ ജോസഫിനെതിരെ തൃക്കാക്കര പോലീസില്‍ കേസ് കൊടുത്തിട്ടുണ്ട്. പള്ളി വളപ്പില്‍ അനധികൃതമായി ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കാന്‍ നോയലും കൂട്ടുരും ശ്രമിച്ചെന്നും അത് തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചു എന്നുമാണ് വികാരി അനുകൂലിയായ വാഴക്കാല ഈരത്തറ തങ്കച്ചന്റെ പരാതി. ഈ പരാതിയിലും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top