മതവിദ്വേഷം പ്രചരിപ്പിച്ചതിന് അനില്‍ ആന്റണിക്കെതിരെ കേസ്; വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചു

കാസര്‍കോട്: മത വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയില്‍ ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെ കേസ്. കുമ്പളയില്‍ വിദ്യാർഥികൾ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് അനിലിനെതിരെയുള്ള ആരോപണം. കാസർകോട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അനിൽ ആന്റണിയെ പ്രതി ചേർത്തത്.

നിരന്തരമായി സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസ് വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ തടഞ്ഞ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബസ് തടഞ്ഞത് ഒരു സ്ത്രീ ചോദ്യം ചെയ്യുകയും അത് പിന്നീട് വാക്കുതര്‍ക്കത്തിന് ഇടയാകുകയുമായിരുന്നു. എന്നാല്‍ ബുര്‍ഖ ധരിക്കാത്തതിന് മുസ്ലിം വിദ്യാർഥികൾ ഒരു സ്ത്രീയെ ബസില്‍ നിന്ന് ഇറക്കി വിട്ടെന്ന് തരത്തിലായിരുന്നു അനില്‍ ആന്റണിയുടെ പോസ്റ്റ്. ബുര്‍ഖ ധരിക്കാതെ വടക്കന്‍ കേരളത്തിലെ ബസില്‍ യാത്ര ചെയ്യാനാകില്ലെന്നും ഇതാണ് കോണ്‍ഗ്രസ്സും സിപിഎമ്മും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മതേതരത്വമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനില്‍ ആന്റണിയ്ക്കെതിരെ ഉയര്‍ന്നത്. സംഭവത്തില്‍ വര്‍ഗീയ ചുവയില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. നേരത്തെ കൊല്ലത്ത് സൈനികന്റെ പുറത്തു പിഎഫ്‌ഐ എന്നെഴുതിയ സംഭവത്തിലും അനിലിന്റെ പ്രതികരണം തെറ്റിദ്ധാരണ ഉയര്‍ത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top