അർജുൻ്റെ മകൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ കേസ്; കുട്ടിയോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് പരാതി
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മകൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ കേസ്. പാലക്കാട് സ്വദേശി സിനിൽ ദാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മിഷനാണ് കേസെടുത്തത്. മഴവിൽ കേരളം എക്സ്ക്ലൂസീവ് എന്ന യൂട്യൂബ് ചാനൽ അവതാരക രണ്ട് വയസുള്ള കുട്ടിയോട് മനുഷ്യത്വരഹിതമായി പെരുമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അർജുന്റെ മകനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ചാനലിന് നാളെ നോട്ടീസ് നൽകും. അവതാരകയ്ക്കും ചാനലിനുമെതിരെയാണ് കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പോക്സോ വകുപ്പിന്റെ പരിധിയിൽപെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here