മൊണാലിസക്കെതിരെ നീക്കമെന്ന് പരാതി; അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്

ഇന്ത്യൻ മൊണാലിസയെന്ന് അറിയപ്പെടുന്ന കുംഭമേള താരമായ പതിനാറുകാരി അടുത്ത് തന്നെ അഭിനയിക്കാനിരിക്കുന്ന സിനിമയുടെ സംവിധായകൻ സനോജ് മിശ്രയാണ് പരാതിക്കാരൻ. മൊണാലിസയെ കേന്ദ്ര കഥാപാത്രമാക്കി താൻ സംവിധാനം ചെയ്യുന്ന സിനിമയെ പരാമർശിച്ച് വീഡിയോ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടവരെയാണ് സംവിധായകൻ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. ഇവർക്കെതിരെ മുംബൈ അംബോലി പോലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന പേരിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമ എടുക്കുന്നതിൻ്റെ സാമ്പത്തിക ശ്രോതസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് യൂട്യൂബ് ചാനൽ ഉന്നയിച്ചിരിക്കുന്നത് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പ്രതികളോട് വീഡിയോ നീക്കം ചെയ്യണമെന്ന് കേസെടുത്ത ശേഷം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’ എന്ന പേരിൽ നേരത്തെ സിനിമയെടുത്ത ആളാണ് സനോജ് മിശ്ര.

കുംഭമേളക്കിടെ മാല വിൽക്കാനായി മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ നിന്നെത്തിയ കുടുംബത്തിലെ മോണി ഭോസ്ലെ എന്ന പെൺകുട്ടി വളരെ പെട്ടെന്നാണ് താരമായത്. ഇവരുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പെൺകുട്ടിയെ നാട്ടിലേക്ക് തിരിച്ചയക്കാൻ അച്ഛൻ ശ്രമിച്ചിരുന്നു. സിനിമയിലേക്ക് ക്ഷണം എത്തിയതിന് പിന്നാലെ പൊതുപരിപാടികളിലേക്കും ഇവരെ ക്ഷണമെത്തി. തൻ്റെ പുതിയ കടയുടെ ഉദ്ഘാടനത്തിൻ്റെ പേരിൽ മൊണാലിസയെ കേരളത്തിലേക്ക് എത്തിച്ചത് ബോബി ചെമ്മണ്ണൂരാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here