കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയിൽ നേരിട്ട് ഹാജരാവണം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി. ഡിസംബർ 11നാണ് ശ്രീറാം കോടതിയിൽ ഹാജരാകേണ്ടത്. കേസിൽ പ്രതി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.
2019 ഓഗസ്റ്റ് 3നു പുലർച്ചെ ശ്രീറാം ഓടിച്ച വാഹനം ഇടിച്ചാണ് ബഷീർ കൊല്ലപ്പെടുന്നത്. ശ്രീറാമിന്റെ വിടുതൽ ഹർജി പരിഗണിച്ച തിരുവനന്തപുരം അഡി. സെഷൻസ് കോടതി നരഹത്യ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് സർക്കാർ ഹൈക്കോടതിയിൽ കൊടുത്ത കേസിൽ ഈ രണ്ടു കുറ്റങ്ങളും നിലനിൽക്കുമെന്ന് വിധിച്ചു. ഇതിനെതിരെ ശ്രീറാം സുപ്രീം കോടതിയിൽ കൊടുത്ത ഹർജിയാണ് തള്ളിയത്. വിചാരണ നടക്കേണ്ട കേസാണിതെന്നും തെളിവുകളുണ്ടോയെന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here