ബിഹാര്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍; രാജ്യത്ത് ജാതി സെന്‍സസ് നടത്തും
April 30, 2025 5:25 PM

പൊതു സെന്‍സസിന് ഒപ്പം ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. കോണ്‍ഗ്രസ് അടക്കമുള്ളപ്രതിപക്ഷ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് ജാതി സെന്‍സസ് എന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ നടത്തിയതു ജാതി തിരിച്ചുള്ള സര്‍വേയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ജാതി സെന്‍സസ് നടത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. അതിനാല്‍ പൊതു സെന്‍സസിനൊപ്പം തന്നെ ജാതി സെന്‍സസും നടത്തുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here