മന്ത്രി നേരിട്ട ജാതിവിവേചനത്തിൽ തുടർനടപടികളുണ്ടാവില്ല; അയിത്ത വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

എറണാകുളം: പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ക്ഷേത്രത്തിൽ താൻ നേരിട്ട അയിത്തവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. സമൂഹം ചർച്ച ചെയ്യാനാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചപ്പോൾ തിരുത്താമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.അതു കൊണ്ട് തുടർനടപടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.
പല ജാതിമതങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. അവയെ ഉൾക്കൊള്ളുകയാണ് നമ്മുടെ സംസ്കാരം. മണിപ്പൂരിൽ അരങ്ങേറിയ പോലുള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കാതിരിക്കാൻ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണം. ശബരിമലയെ പോലെ മതേതരത്വമുള്ള മറ്റൊരു ക്ഷേത്രം ലോകത്തില്ലെന്നും മന്ത്രി പറഞ്ഞു പറഞ്ഞു
മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടുവെന്ന വാർത്ത ആദ്യം പുറത്ത് വിട്ടത് മാധ്യമ സിൻഡിക്കറ്റായിരുന്നു. വിവാദം അവസാനിച്ചുവെന്ന് മന്ത്രിയുടെ പ്രസ്താവന വന്ന സാഹചര്യത്തില്‍ ഇനി ഇക്കാര്യത്തില്‍ നിയമ നടപടികളൊന്നും ഉണ്ടാകില്ലെന്ന് അടിവരയിടുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here