കത്തോലിക്കാ വൈദികന്‍ ബലാത്സംഗ കേസിൽ പ്രതി; 16കാരിയെ പീഡിപ്പിച്ചെന്ന് മാള പോലീസ്

സിറോ മലബാർ സഭയുടെ ഇരിങ്ങാലക്കുട രൂപതാംഗമായ ഫാദർ റീസ് വടാശ്ശേരിക്കെതിരെ പോക്‌സോ കേസ്. മാള പ്ലാവിൻമുറി സെൻ്റ് മേരീസ്‌ പള്ളി വികാരിയായിരുന്ന ഇയാൾ കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. ഓഗസ്റ്റ് 31നാണ് പരാതി ലഭിച്ചത്. അന്നുതന്നെ കേസെടുത്തു. പ്രതിയായ വൈദികനായി അന്വേഷണം നടക്കുകയാണെന്നും മാള എസ്എച്ച്ഒ സജിന്‍ ശശി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി ഇയാൾ പെൺകുട്ടിയെ നിരന്തര പീഡനത്തിന് വിധേയമാക്കിയിരുന്നു. മാനസികമായി തകർന്ന കുട്ടി സ്കൂളിലെ തൻ്റെ കൂട്ടുകാരികളോട് വിവരം പറഞ്ഞിരുന്നു. അവരാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. കഴിഞ്ഞ ആഴ്ച പരാതി നൽകിയെങ്കിലും പ്രതി ഒളിവിൽ പോയി. വൈദികനെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top