സ്‌കൂളിലെ ശുചിമുറിയില്‍ കത്തോലിക്ക വൈദികന്റെ ഒളിക്യാമറ; വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പോക്‌സോ കേസ്; അറസ്റ്റില്‍

സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കത്തോലിക്ക വൈദികനും ബന്ധുവും അറസ്റ്റില്‍. പഞ്ചാബ് ജലന്ധറിലെ നക്കോദാറിലുള്ള സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍ ഡയറക്ടറും മലയാളിയുമായ ഫാദര്‍ ആല്‍ബിന്‍ ആന്റണിയാണ് അറസ്റ്റിലായിരിക്കുന്നത്.
ഫാദര്‍ ആല്‍ബിന്‍ ആന്റണിയും ബന്ധുവായ ഷാരോ ഷിജുവും ചേര്‍ന്ന് ശുചിമുറിയിലെ ദൃശ്യങ്ങല്‍ പകര്‍ത്തിയെന്നാണ് പഞ്ചാബ് പോലീസ് കണ്ടത്തിയിരിക്കുന്നത്. പിന്നാലെയാണ് ഇരുവരേയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍ ഷിജു മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പെണ്‍കുട്ടി കണ്ടോതെടയാണ് പരാതി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ബന്ധുവിനെ രക്ഷിക്കാനുള്ള നടപടികളാണ് സ്‌കൂള്‍ ഡയറക്ടറായ ഫാദര്‍ ആല്‍ബിന്‍ ആന്റണി ശ്രമിച്ചത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഫാദര്‍ ആല്‍ബിന്റെ സ്വാധീനത്തിലാണ് ഷിജു സ്‌കൂള്‍ ക്യാംപസില്‍ അനധികൃതമായി താമസിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ശുചിമുറിയുടെ തൊട്ടടുത്തുള്ള മുറി അനുവദിച്ചു നല്‍കുകയും ചെയ്തിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഫാദര്‍ ആല്‍ബിന്‍ ആന്റണിയുടെ അറിവോടെയാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ജലന്ധര്‍ രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ .മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു ആല്‍ബിന്‍ ആന്റണി. പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top