ബിജെപിയില്‍ ചേര്‍ന്ന കത്തോലിക്കാ വൈദികനെതിരെ സഭാ നടപടി; ഇടവക ചുമതലകളില്‍ നിന്നും പുറത്താക്കി; ഫാദര്‍ കുര്യാക്കോസ് മറ്റത്തിനെ സഭാ ശുശ്രൂഷകളില്‍ നിന്നും മാറ്റി

തൊടുപുഴ: സംസ്ഥാന ബിജെപിയില്‍ അംഗമായി ചേര്‍ന്ന കത്തോലിക്കാ വൈദികനെതിരെ സഭാ നടപടി. ഇടുക്കി രൂപതയുടെ കീഴിലുള്ള കൊന്നത്തടി മാങ്കുവ സെന്റ്‌ തോമസ് ദേവാലയത്തിലെ ഇടവക പാതിരി ഫാ. കുര്യക്കോസ് മറ്റത്തെ ചുമതലയില്‍ നിന്നും മാറ്റിയതായി രൂപതാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നാണ് കുര്യാക്കോസ് മറ്റത്തില്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയില്‍ നിന്നും ദേവാലയത്തില്‍ വെച്ച് അംഗത്വം സ്വീകരിച്ചത്. വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ വികാരി സ്ഥാനത്ത് നിന്നും മറ്റ് ചുമതലകളില്‍ നിന്നും മാറ്റി സഭാ ഉത്തരവ് ഇറങ്ങുകയായിരുന്നു. സഭയുടെ നടപടി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ പുരോഹിതന്‍ ബിജെപി അംഗമായത്.

ബിജെപി അംഗത്വ ക്യാമ്പയിന്‍ ഇപ്പോള്‍ നടക്കുമ്പോഴാണ് പുരോഹിതന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതോടെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയും നേതാക്കളും ചേര്‍ന്നു സെന്റ്‌ തോമസ് ദേവാലയത്തിലെത്തി അംഗത്വം നല്‍കുകയായിരുന്നു.

വളരെ അധികം സന്തോഷത്തോടെയാണ് പുരോഹിതന്റെ കടന്നു വരവിനെ കാണുന്നതെന്ന് കെ.എസ് അജി മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചിരുന്നു. മറ്റു സമുദായ നേതാക്കളെ മാറ്റി നിര്‍ത്തുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചതെന്നാണ് വൈദികന്‍ പറഞ്ഞത്. പൂര്‍ണ മനസോടെയാണ് ഞങ്ങള്‍അദ്ദേഹത്തെ സ്വാഗതം ചെയ്തത്-അജി പറഞ്ഞത്. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് സമീപകാല വിവാദങ്ങളെ ചൂണ്ടി ഫാ.കുര്യാക്കോസ് മറ്റം പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top