മോഹൻ ഭാഗവത്തിനെതിരെ അഖിലേന്ത്യാ മെത്രാൻ സമിതി; ബിജെപിയ്ക്കും ക്രിസംഘികൾക്കും തിരിച്ചടി

ക്രൈസ്തവസഭകളുമായി സംസ്ഥാന ബിജെപി ഘടകം അടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്രൈസ്തവർക്കെതിരെ ആർഎസ്എസ് മേധാവി നടത്തിയ പ്രസ്താവന തിരിച്ചടിയായി. ഘർവാപസി ഇല്ലെങ്കിൽ ആദിവാസികൾ ദേശവിരുദ്ധരായി മാറുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞുവെന്ന പേരിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഇൻഡോറിൽ നടത്തിയ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവും ആണെന്ന് അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പത്രക്കുറിപ്പ്.

“ഡോ. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ ഞാൻ ആദ്യമായി അദ്ദേഹത്തെ കാണാൻ പോയിരുന്നു. ഘർവാപസി വിഷയത്തിൽ പാർലമെൻ്റിൽ അന്ന് ബഹളമുണ്ടായി. കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുമെന്ന് കരുതിയാണ് പോയത്. അ​​​ങ്ങ​​​നെ ത​​​യാ​​​റെ​​​ടു​​​ത്തു. നി​​​ങ്ങ​​​ളു​​​ടെ ആ​​​ളു​​​ക​​​ൾ എ​​​ന്താ​​​ണു ചെ​​​യ്യു​​​ന്ന​​​ത്? ചിലരെ തിരികെ കൊണ്ടുവന്നു. ഇ​​​തു വി​​​വാ​​​ദം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്നതാണ്.” അദ്ദേഹം പറഞ്ഞു.

“വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​സ്ഥാ​​​നം വ​​​ഹി​​​ക്കാ​​​തെ കോണ്‍ഗ്രസില്‍ ആയിരുന്നെങ്കില്‍ ഞാനും ഇത് തന്നെ പറയുമായിരുന്നു. 30 ശതമാനം ആദിവാസികള്‍ തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. അല്ലെങ്കില്‍ അവർ ദേശവിരുദ്ധരായി മാറുമായിരുന്നു.” പ്രണബിനെ ഉദ്ധരിച്ച് മോഹന്‍ ഭാഗവത് പറഞ്ഞു.

ഈ പ്രസ്താവനക്കെതിരെയാണ് സിബിസിഐ രംഗത്ത് വന്നത്. ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെക്കുറിച്ച് മിണ്ടാട്ടം മുട്ടി നിൽക്കയാണ് സംസ്ഥാന ബിജെപിയും അവരെ പിന്തുണയ്ക്കുന്ന കാസ, ക്രോസ് തുടങ്ങിയ സംഘടനകളും. കഴിഞ്ഞ വർഷം രാജ്യത്ത് ക്രൈസ്തവർക്കെതിരെ 834 അതിക്രമങ്ങൾ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വശത്ത് പ്രീണനവും മറുവശത്ത് അക്രമവും നടത്തുന്ന സംഘപരിവാറിൻ്റെ ഇരട്ടത്താപ്പിനെതിരെ ബിജെപി അനുകൂലികളായ ക്രിസ്ത്യാനികളും അസ്വസ്ഥരാണ്.

“പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു. അതേസമയം ഉപഘടകങ്ങൾ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറ്റൊരു ശൈലിയിലേ കേരളത്തിൽ കാര്യങ്ങൾ നടത്താനാകു എന്ന് അവർക്കറിയാമെന്ന്” ഓർത്തഡോക്‌സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മീലിത്തിയോസ് അഭിപ്രായപ്പെട്ടിരുന്നു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ബ​​​ഹു​​​സ്വ​​​ര​​​ത​​​യെ​​​യും മ​​​തേ​​​ത​​​ര​​​ത്വ​​​ത്തെ​​​യും ത​​​ക​​​ർ​​​ക്കു​​​ന്ന​​​തും വി​​​ദ്വേ​​​ഷ​​​വും അ​​​ക്ര​​​മ​​​വും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തു​​​മാ​​​യ വി​​​ഭ​​​ജ​​​ന രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​നെ​​​തി​​​രേ ഉ​​​ത്ത​​​ര​​​വാദിത്വപ്പെട്ട ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​തൃ​​​ത്വ​​​വും പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ളും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ​​​ല​​​തു​​​പ​​​ക്ഷ കീ​​​ഴ​​​ട​​​ങ്ങ​​​ൽ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ണ​​​ത ​​​കൂ​​​ടി​​​യാ​​​ണ് ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ന്ന് സി​​​ബി​​​സി​​​ഐ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പ്ര​​​ണ​​​ബി​​​ന്‍റെ വ്യ​​​ക്തി​​​ഗ​​​ത സം​​​ഭാ​​​ഷ​​​ണം വ​​​ള​​​ച്ചൊ​​​ടി​​​ച്ചു​​​ള്ള ആ​​​ർ​​​എ​​​സ്എ​​​സ് ത​​​ല​​​വ​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സി​​​ലെ ത​​​ല​​​ക്കെ​​​ട്ടും വാ​​​ർ​​​ത്ത​​​യും ഇ​​​തി​​​നു​​​ദാ​​​ഹ​​​ര​​​മാ​​​ണെ​​​ന്ന് സി​​​ബി​​സി​​​ഐ വ​​​ക്താ​​​വ് ചൂണ്ടിക്കാട്ടി.

ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളിൽ ബിജെപി പ്രവർത്തകർ സ്നേഹയാത്ര എന്ന പേരിൽ കേക്ക് മുറിക്കുന്ന പരിപാടി നടത്തുന്നതിനിടയിലാണ് പാലക്കാട് നല്ലേപ്പിളളി ഗവ. സ്കൂളിലെ ക്രിസ്മസ് ആഘോഷം ഒരുപറ്റം വിശ്വഹിന്ദു പ്രവർത്തകർ അലങ്കോലപ്പെടുത്തിയത്. വിഎച്ച്പിയുടെ ഈ നടപടി നിമിത്തം ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വിഎച്ച്പിയുടെ പ്രവർത്തിയെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അപലപിച്ചെങ്കിലും നല്ലേപ്പിള്ളി സംഭവം പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് വലിയ കോട്ടം തട്ടിയെന്ന് നേതൃത്വത്തിന് സമ്മതിക്കേണ്ടി വന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top