മാര്‍ക്കോയിലെ വയലന്‍സ് ടെലിവിഷനില്‍ വേണ്ട; തടയിട്ട് സിബിഎഫ്‌സി

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ ചിത്രത്തിന് ടെലിവിഷന്‍ പ്രദര്‍ശനത്തിന് അനുമതിയില്ല. ചിത്രത്തിലെ വയലന്‍സ് രംഗങ്ങള്‍ ചൂണ്ടികാട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) അനുമതി നിഷേധിച്ചത്. ടെലിവിഷനില്‍ സംപ്രാക്ഷണം ചെയ്യാവുന്ന തരത്തില്‍ സെന്‍സര്‍ നടത്താന്‍ കഴിയില്ലെന്നാണ് റീജിയണല്‍ എക്‌സാമിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. എ സര്‍ട്ടിഫിക്കറ്റിലുള്ള ചിത്രം യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റിയാല്‍ മാത്രമേ ടെലിവിഷനില്‍ സംപ്രകേഷണം ചെയ്യാന്‍ കഴിയൂ.
മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തില്‍ എത്രയൊക്കെ വെട്ടിമാറ്റിയാലും യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് സിബിഎഫ്‌സി വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളും വലിയ വിജയമായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here