വീണ്ടും സേതുരാമയ്യർ; സിബിഐ ആറാം സീരീസ് ഉടൻ

മസ്കറ്റ്: മലയാള കുറ്റാന്വേഷണ സിനിമകളിലെ നായകൻമാരുടെ തലതൊട്ടപ്പൻ സേതുരാമയ്യൻ തൻ്റെ ബുദ്ധികൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വീണ്ടുമെത്തുന്നു. സംവിധായകന്‍ കെ. മധുവാണ് സിബിഐ ആറാം സീരിസ് എത്തുന്ന കാര്യം വെളിപ്പെടുത്തിയത്. മസ്‌ക്കറ്റിലെ ‘ഹരിപ്പാട് കൂട്ടായ്മ’യുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിബിഐ ദി ബ്രെയിന്‍’ എന്ന പേരിൽ ചിത്രത്തിന് അഞ്ചാം ഭാഗം 2022ൽ ഇറങ്ങിയെങ്കിലും ബോക്സോഫിസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. എസ്.എൻ സ്വാമിയാണ് സേതുരാമയ്യർ എന്ന കൂർമ്മ ബുദ്ധിക്കാരനായ സിബിഐ ഓഫീസറുടെ സ്രഷ്ടാവ്. സൂപ്പർ താരം മമ്മൂട്ടിയാണ് സേതുരാമയ്യരായി മലയാളികളെ വിസ്മയിപ്പിച്ചത്.
1988ലാണ് കെ മധു വിൻ്റെ സംവിധാനത്തിൽ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. പിന്നീട് 1989 ‘ജാഗ്രത ‘ എന്ന പേരിൽ രണ്ടാം ഭാഗം ഉണ്ടായി. പിന്നീട് ‘സേതുരാമയ്യർ സിബിഐ’, ‘നേരറിയാൻ സിബിഐ’, ‘സിബിഐ ദി ബ്രെയിൻ’ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. എസ്.എൻ സ്വാമി തന്നെയാണ് അഞ്ച് ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here