സിദ്ധാര്‍ത്ഥന്റെ മരണകാരണം തേടി സിബിഐ എയിംസിനെ സമീപിച്ചു; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് രേഖകള്‍ പരിശോധിക്കണം; ഇടക്കാല കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ അതിക്രൂരമായ മര്‍ദ്ദനത്തിനും, ആള്‍ക്കൂട്ട വിചാരണക്കും വിധേയനാക്കി മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് സിബിഐ. തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിനു പുറമേ, ഫോറിന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ടും മറ്റു രേഖകളും വിദഗ്ധ ഉപദേശത്തിനായി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എഐഐഎം എസ് ) ലേക്ക് അയച്ചതായി സിബിഐ സമര്‍പ്പിച്ച ഇടക്കാല കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് സിബിഐയുടെ ആവശ്യം. എയിംസില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും അന്വേഷണം മുന്നോട്ട് കൊണ്ടു പോകണമോ എന്ന് തീരുമാനിക്കുകയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എയിംസിന്റെ റിപ്പോര്‍ട്ടിനായി സിബിഐ സംഘം കാത്തിരിക്കുയാണ്. മരണം സംഭവിച്ചത് എങ്ങനെയെന്നറിയാന്‍ ഡമ്മി പരീക്ഷണവും ഹോസ്റ്റലില്‍ സിബിഐ നടത്തിയിരുന്നു.

സിബിഐയുടെ ന്യൂഡല്‍ഹി യൂണിറ്റാണ് കേസന്വേഷണം നടത്തുന്നത്. കഴിഞ്ഞ മാസം 25നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്.പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചാണ് മൂന്ന് ദിവസം തുടര്‍ച്ചയായി നഗ്‌നനാക്കി 20- ഓളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്ഷീണിതനായ സിദ്ധാര്‍ത്ഥന് മതിയായ ചികിത്സയോ ഭക്ഷണമോ നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. ഒന്നു മുതല്‍ 19 വരെയുള്ള പ്രതികള്‍ സംഘടിതമായ കുറ്റകൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഐപിസി 120 (ബി) 341, 323, 324, 342, 355, 306 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top