കൊൽക്കത്ത ഡോക്ടറുടെ കൊലയില്‍ കൂട്ടബലാത്സംഗവും അനേഷിക്കുന്നുവെന്ന് സിബിഐ; സഞ്ജയ് റോയിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി സഞ്ജയ് റോയിക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇന്ന് ഉച്ചയോടെ സീൽദയിലെ പ്രത്യേക കോടതിയിലാണ് കേന്ദ്ര ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആശുപത്രിയിലെ സിവിക് പോലീസ് ഓഫീസറെ മുഖ്യ പ്രതിയാക്കിയാണ് കുറ്റപത്രം. ഇരുന്നൂറോളം പേരുടെ മൊഴികൾ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ‘ലൈംഗികാതിക്രമം, ഭീഷണി, പണപ്പിരിവ്…’; ജയിലില്‍ കഴിയുന്ന ഡോ. സന്ദീപ് ഘോഷിൻ്റെ അടുപ്പക്കാര്‍ മെഡിക്കൽ കോളേജിൽ നിന്നും പുറത്ത്

ആഗസ്റ്റ് ഒമ്പതിന് ഇര ആശുപത്രിയിലെ സെമിനാർ ഹാളിൽ ഉറങ്ങാൻ പോയ സമയത്താണ് കൊലപാതകം എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൂട്ടബലാത്സംഗ കുറ്റം സിബിഐ പരാമർശിച്ചില്ല. ഒന്നിലധികം പ്രതികൾ ഉണ്ടോയെന്നും ഇതൊരു കൂട്ടബലാത്സംഗ കേസാണോ എന്നതിലും അന്വേഷണം തുടരുകയാണെന്ന് കേന്ദ്ര ഏജൻസി വൃത്തങ്ങള്‍ പറഞ്ഞു. ആഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് സർക്കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനിയെ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ALSO READ: നുണപരിശോധനയിൽ സത്യം വെളിവായി; കൊൽക്കത്ത ബലാത്സംഗക്കൊലയിൽ ഡോ. സന്ദീപ് ഘോഷിനെ കുടുക്കിയത് പോളിഗ്രാഫ് ടെസ്റ്റ്

അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞിരുന്നു. ആന്തരികവും ബാഹ്യവുമായ 25 മുറിവുകളാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 10നാണ് സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് മൃതദേഹത്തിൻ്റെ സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. സെമിനാർ ഹാളിൽ ഇയാൾ പ്രവേശിക്കുന്നതും ഇറങ്ങിപ്പോയതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു.

ALSO READ: വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ മുൻ പ്രിൻസിപ്പല്‍ അറസ്റ്റിൽ; സിബിഐയുടെ നിര്‍ണായക നീക്കം

മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും ആദ്യം കേസ് അന്വേഷിച്ച സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലും കേസിൽ പ്രതികളാണ്. കേസിൽ വളരെ വൈകി എഫ്ഐആർ റജിസ്റ്റർ ചെയ്തതിനും തെളിവുകൾ നശിപ്പിച്ചതിനും ഇരയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇരുവരെയും പ്രതികളാക്കിയത്. പ്രധാന പ്രതി സഞ്ജയ് റോയിക്കൊപ്പം മുൻ പ്രിൻസിപ്പലിനെയും സിബിഐ നുണ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സിബിഐയെ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചെന്നായിരുന്നു പോളിഗ്രാഫ് ടെസ്റ്റ് റിപ്പോർട്ട്.

ALSO READ: ‘ഞാൻ എത്തിയപ്പോൾ വനിതാ ഡോക്ടർ മരിച്ചിരുന്നു…’ നുണ പരിശോധനയിൽ കൊൽക്കത്ത കേസിലെ പ്രതി പറഞ്ഞത്

നിലവിൽ സന്ദീപ് ഘോഷ് റിമാൻഡിലാണ്. സെ‌പ്റ്റംബർ 28ന് ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. സന്ദീപ് ഘോഷിനെതിരായി ഉയർന്ന ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി ജാമ്യം നിഷേധിച്ചു കൊണ്ട് പറഞ്ഞിരുന്നു. ഇവ തെളിയിക്കപ്പെട്ടാൽ സന്ദീപ് ഘോഷിന് വധശിക്ഷ ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: ഡോക്ടറുടെ ബലാത്സംഗ കൊലയ്ക്ക് തൊട്ടുമുമ്പ് പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചു; കാമുകിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top