പ്രഫുല്‍ പട്ടേലിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്; എയർ ഇന്ത്യ അഴിമതി കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ; നടപടി ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്

ഡൽഹി: എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരെയുള്ള എയർ ഇന്ത്യ അഴിമതി കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. ഏഴ് വര്‍ഷമായി നടക്കുന്ന അന്വേഷണമാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവസാനിപ്പിച്ചത്.

യുപിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരിക്കെയാണ് പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. വിദേശ വിമാനകമ്പനികള്‍ക്ക് റൂട്ടുകള്‍ അനുവദിച്ചതിലും എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതിലുമുണ്ടായ അഴിമതിയാണ് സിബിഐ അന്വേഷിച്ചത്.

കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന റിപ്പോർട്ട് തള്ളി വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ വിമാനങ്ങൾ പാട്ടത്തിനെടുത്തുവെന്നായിരുന്നു ആരോപണം. സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് 2017ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എയര്‍ ഇന്ത്യക്ക് 804 കോടി നഷ്ടമുണ്ടായി എന്നാണ് സിബിഐ കണ്ടെത്തല്‍.

ശരദ് പവാറിനെ വിട്ട്‌ എന്‍ഡിഎയില്‍ എത്തിയ അജിത്‌ പവാര്‍ വിഭാഗത്തോടൊപ്പം പ്രഫുല്‍ പട്ടേല്‍ എത്തിയതോടെയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അജിത്‌ പവാറും കൂട്ടരും എന്‍ഡിഎക്ക് ഒപ്പം ചേര്‍ന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top