ഹൈറിച്ച് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍; കമ്പനി നടത്തിയ 1650 കോടിയുടെ തട്ടിപ്പില്‍ അന്വേഷണത്തിന് രണ്ട് കേന്ദ്രഏജന്‍സികള്‍

തിരുവനന്തപുരം : ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്ക വിട്ട് സംസ്ഥാന സര്‍ക്കാര്‍. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐയ്ക്ക് വിട്ട് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞമാസം സര്‍ക്കാര്‍ പുരത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പെര്‍ഫോമ റിപ്പോര്‍ട്ട് ഏപ്രില്‍ 5ന് തന്നെ കൈമാറുകയും ചെയ്തു. ഇക്കണോമിക് ഒഫന്‍സിലെ ഉദ്യോഗസ്ഥനാണ് റിപ്പോര്‍ട്ട് ഡല്‍ഹിയിലെത്തിച്ചത്. വിവരങ്ങളൊന്നും ചോരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയോടെയായിരുന്നു സര്‍ക്കാര്‍ നടപടികളെല്ലാം സ്വീകരിച്ചത്.

നിലവില്‍ ഇഡിയും ഹൈറിച്ച് തട്ടിപ്പ് കേസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ ഇഡി കമ്പനി ഉടമകളുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തുന്ന വിവരം അടക്കം ചോര്‍ന്നിരുന്നു. ഇതേതതുര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിടുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തിയത്.

തൃശൂര്‍ സ്വദേശികളായ കെ.ഡി.പ്രതാപനും ഭാര്യ ശ്രീന പ്രതാപനും ഉടമസ്ഥരായ കമ്പനി മണിച്ചെയിന്‍ മാതയകയില്‍ തട്ടിപ്പു നടത്തിയെന്നാണ് കേസ്. 1650 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് പണം വിദേശത്തേക്ക് കടത്തിയെന്നും ആരോപണമുണ്ട്. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടിയുടെ നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്.

1.63 ലക്ഷം നിക്ഷേപകരുണ്ടെന്നാണ് ഹൈറിച്ച് കമ്പനിയുടെ അവകാശവാദം. എന്നാല്‍ പണം നഷ്ടമായവരില്‍ ചിലര്‍ മാത്രമാണ് പരാതിയുമായി രംഗത്തെത്തിയിട്ടുളളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top