യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞടുപ്പില്‍ സിബിഐ അന്വേഷണം വന്നേക്കും; ഡിജിപി ഇന്ന് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചുവെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് സാധ്യത. കേന്ദ്ര ഏജന്‍സി ഇക്കാര്യം അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചതായാണ് പുറത്തു വരുന്ന വിവരം. സംഘടന ഇലക്ഷന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രീയക്കിടെ രണ്ട് ലക്ഷത്തോളം വോട്ടുകളാണ് വ്യാജമാണെന്ന് കണ്ടെത്തി റദ്ദാക്കിയത്. ഇതോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച് പരാതിയുര്‍ന്നത്. നിലവില്‍ ഡിവൈഎഫ്‌ഐയും, ബിജെപിയും ഇക്കാര്യം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. ഇതനുസരിച്ചുളള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും.
സ്വകാര്യ ഏജന്‍സി തയാറാക്കിയ വിത്ത് ഐവൈസി എന്ന ആപ്പ് ഉപയോഗിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ സര്‍വ്വറിലെ പൂര്‍ണ്ണ വിവരങ്ങളും നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ അസാധുവാക്കിയതടക്കമുളള മുഴുവന്‍ വോട്ടുകളുടേയും വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം ഇടപെടലുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് കേന്ദ്ര ഏജന്‍സി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ഡിജിപി നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. അത്തരം ഒരു ആവശ്യം വന്നാല്‍ സര്‍ക്കാര്‍ തലത്തിലും ഇത് അംഗീകരിക്കാനാണ് സാധ്യത.
സിബിഐ അന്വേഷണം എന്ന് പറഞ്ഞ് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഏതന്വേഷണത്തേയും യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്നത് സിപിഎം ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്നും രാഹുല്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞടുപ്പില്‍ സിബിഐ അന്വേഷണം വന്നേക്കും; ഡിജിപി ഇന്ന് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചുവെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് സാധ്യത. കേന്ദ്ര ഏജന്‍സി ഇക്കാര്യം അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചതായാണ് പുറത്തു വരുന്ന വിവരം. സംസ്ഥാനത്ത് സംഘടന ഇലക്ഷന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രീയക്കിടെ രണ്ട് ലക്ഷത്തോളം വോട്ടുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത് റദ്ദാക്കിയത്. ഇതോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച് പരാതിയുയര്‍ന്നത്. നിലവില്‍ ഡിവൈഎഫ്‌ഐയും, ബിജെപിയും ഇക്കാര്യം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. ഇതനുസരിച്ചുളള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും.
സ്വകാര്യ ഏജന്‍സി തയാറാക്കിയ വിത്ത് ഐവൈസി എന്ന ആപ്പ് ഉപയോഗിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ സര്‍വ്വറിലെ പൂര്‍ണ്ണ വിവരങ്ങളും നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ അസാധുവാക്കിയതടക്കമുളള മുഴുവന്‍ വോട്ടുകളുടേയും വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം ഇടപെടലുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് കേന്ദ്ര ഏജന്‍സി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ഡിജിപി നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. അത്തരം ഒരു ആവശ്യം വന്നാല്‍ സര്‍ക്കാര്‍ തലത്തിലും ഇത് അംഗീകരിക്കാനാണ് സാധ്യത.
സിബിഐ അന്വേഷണം എന്ന് പറഞ്ഞ് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഏതന്വേഷണത്തേയും യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്നത് സിപിഎം ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്നും രാഹുല്‍ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here