യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ തീരുമാനം പിന്‍വലിക്കുമോ; ചോദ്യപേപ്പര്‍ ചോര്‍ന്നില്ലെന്ന് സിബിഐ

ചോദ്യപേപ്പര്‍ ചോര്‍ന്നെന്നു ചൂണ്ടിക്കാട്ടി യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ തീരുമാനം പിന്‍വലിക്കുമോ? ചോദ്യപേപ്പര്‍ ചോര്‍ന്നില്ലെന്ന സിബിഐ കണ്ടെത്തലാണ് ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലെ സൈബർക്രൈം അനലിറ്റിക്കൽ വിങ്ങിന് തെറ്റുപറ്റിയെന്നാണ് സിബിഐ കണ്ടെത്തൽ. ഈ വിങ്ങ് ആണ് യുജിസിക്ക് വിവരം കൈമാറിയത്. ഇതിനെ തുടര്‍ന്ന് 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെഴുതിയ പരീക്ഷയാണ് യുജിസി റദ്ദാക്കിയത്.

ഏഴുമുതൽ 11 ശതമാനംവരെയാണ് യുജിസി നെറ്റ് വിജയനിരക്ക്. ഇത്തവണ പരീക്ഷ എഴുതിയ 11.21 ലക്ഷം വിദ്യാർഥികളിൽ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾ വിജയപട്ടികയിൽപ്പെടും. സിബിഐ കണ്ടെത്തല്‍ വന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കോടതിയില്‍ പോകാം. പരീക്ഷ റദ്ദാക്കിയ തീരുമാനം വന്‍ തിരിച്ചടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top