കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസ് സിബിഐ ഏറ്റെടുത്തു, തട്ടിയടുത്തത് 13 കോടി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 13 കോടി രൂപ തട്ടിയ സംഭവത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ റിജില്‍ ആണ് കേസിലെ പ്രതി. കോഴിക്കോട് ലിങ്ക് റോഡിലുള്ള ശാഖയില്‍ നിന്ന് കോര്‍പറേഷന്റേതടക്കം 21 കോടിരൂപയാണ് റിജില്‍ തട്ടിയത്. ജൂലൈ മാസം ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കോര്‍പ്പറേഷന്റെ ഓഡിറ്റിങ്ങിലാണ് പണം നഷ്ട്ടപ്പെട്ടതായി കണ്ടെത്തിയത് . 98 ലക്ഷം രൂപയാണ് റിജില്‍ തട്ടിയെടുത്തത് എന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നുള്ള പരിശോധനയിലാണ് 2.53 കോടി രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയത്. നഷ്ടപ്പെട്ട തുക കോര്‍പ്പറേഷന് ബാങ്ക് തിരികെ നല്‍കിയിരുന്നു.

ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനാണ് പ്രതി ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തത്. പത്തു മുതല്‍ 20 ലക്ഷം രൂപ വരെ ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനും വിനിയോഗിച്ചിരുന്നുവെന്ന് റിജില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top