സിദ്ധാർത്ഥൻ്റെ മരണത്തിൽ സിബിഐ വിജ്ഞാപനമായി; പകർപ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറി; നാളെ മുതൽ അന്വേഷണം ഔപചാരികമായി തുടങ്ങും

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. വിജ്ഞാപനം സിബിഐ പുറത്തിറക്കി. പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും കൈമാറി. ഇതോടെ നാളെ മുതല്‍ തന്നെ അന്വേഷണം തുടങ്ങും. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വസ്തുത അംഗീകരിച്ചാണ് സിബിഐയുടെ നീക്കം. മാര്‍ച്ച് 9ന് ആണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐ ക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതില്‍ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസ് എറ്റെടുക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതിയും നല്‍കി. ഇതിന് പിന്നാലെ അതിവേഗ വിജ്ഞാപനം സിബിഐ ഇറക്കുകയും ചെയ്തു.

എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴില്‍ സിബിഐ സംഘം നേരത്തെ തന്നെ കേരളത്തില്‍ എത്തിയിരുന്നു. നിലവില്‍ കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയുമായി സംഘം കണ്ണൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തിരുവനന്തപുരം യൂണിറ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കും. കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇത് സിബിഐ അംഗീകരിച്ചാണ് വിജ്ഞാപനം വരുന്നത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ വശവും സിബിഐ അന്വേഷിക്കും.

ആദ്യം സിദ്ധാര്‍ത്ഥന്റെ കുടുംബത്തില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കും. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത വന്നിരുന്നു.. മരണത്തിന് മുന്‍പ് കോളേജില്‍ വെച്ച് സിദ്ധാര്‍ത്ഥന്‍ അനുഭവിച്ച ക്രൂരപീഡനങ്ങളുടെ വിവരങ്ങള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top