സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ; കോടതിയില്‍ അപേക്ഷ നല്‍കും; പിതാവിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും

വയനാട് : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ സിബിഐ. ഇതിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ച പ്രതികള്‍ക്കായി സിബിഐ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ 18 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. മൊഴി രേഖപ്പെടുത്താന്‍ സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശിനോട് ഹാജരാകാനും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ചെവ്വാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് അന്വേഷിക്കുന്നതിന് ഇന്നലെയാണ് സിബിഐ സംഘം വയനാട് എത്തിയത്. എസ്പി സുന്ദര്‍വേലിന്റെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് അന്വേഷണം തുടങ്ങിയത്. വൈത്തിരി റസ്റ്റ് ഹൗസ് ആണ് സംഘത്തിന്റെ ക്യാംപ് ഓഫീസ്. വയനാട് എസ്പി ടി. നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിവൈഎസ്പി ടി.എസ് സജീവ് കേസിന്റെ വിവരങ്ങള്‍ സിബിഐ സംഘത്തിന് കൈമാറിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top