സിബിഎസ്‌സി പരീക്ഷ ഫലം മെയ് 20ന് ശേഷം; അറിയിപ്പ് തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന്; ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും

ഡല്‍ഹി: സിബിഎസ്‌സി പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ മെയ് 20ന് ശേഷം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌സി. തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സിബിഎസ്‌സി ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഫലം അറിയാവുന്നതാണ്.

ഫെബ്രുവരി ഏപ്രില്‍ മാസങ്ങളിലായിട്ടായിരുന്നു പത്ത്, പ്ലസ്ടു പരീക്ഷകള്‍ നടന്നത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. പ്ലസ്ടു പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 2 വരെയായിരുന്നു.

39 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം മെയ് 12നായിരുന്നു സിബിഎസ്ഇ ഫലപ്രഖ്യാപനം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. https://results.cbse.nic.in/

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top