സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 87.98 ശതമാനം വിജയം; വിജയശതമാനത്തില്‍ മുന്നില്‍ തിരുവനന്തപുരം മേഖല

ഡല്‍ഹി : സിബിഎസ്‌സി പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞതവണത്തേക്കാള്‍ 0.65 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം മേഖലയാണ് വിജയത്തില്‍ മുന്നിലുള്ളത്. ഇവിടെ 99.99 ശതമാനം വിജയമാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈയില്‍ 98.47, ബംഗലൂരു 96.95 എന്നിങ്ങനെയാണ് മുന്നിലുള്ള മേഖലകളിലെ വിജയ ശതമാനം.

cbseresults.nic.in, cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം അറിയാം. സിബിഎസ്‌സി പത്താം ക്ലാസ് ഫലം ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കുമെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top