‘ഡേറ്റിംഗും റിലേഷന്‍ഷിപ്പും’ സിബിഎസ്ഇയുടേതല്ല; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ബോര്‍ഡ്
ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒമ്പതാം ക്ലാസിലെ ‘ഡേറ്റിംഗും റിലേഷന്‍ഷിപ്പും’ എന്ന പാഠപുസ്തകം സിബിഎസ്ഇയുടേത് അല്ലെന്ന് വിശദീകരണം. എക്സിലൂടെയായിരുന്നു ബോര്‍ഡിന്‍റെ പ്രതികരണം. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ബോര്‍ഡ് അറിയിച്ചു.
എക്സിലെ ഖുശി എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ‘ഇന്നത്തെ കാലത്തെ 9-ാം ക്ലാസ് പാഠപുസ്തകങ്ങൾ’ എന്ന അടിക്കുറിപ്പോടെ ‘ഡേറ്റിംഗും റിലേഷന്‍ഷിപ്പും’ എന്ന തലക്കെട്ടിലുള്ള അധ്യായത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാതാപിതാക്കളുമായി പല കാര്യങ്ങളും തുറന്നു പറയാനും സംശയം തീര്‍ക്കാനും പല കൗമാരക്കാര്‍ക്കും സാധിക്കാറില്ല, അതിനാല്‍ ഇത്തരം പാഠപുസ്തകം ഇക്കാലത്ത് നല്ലതാണെന്ന അഭിപ്രായവുമായി മാധ്യമങ്ങള്‍ പോസ്റ്റ് ഏറ്റെടുത്തതോടെയാണ് പുസ്തകം ചര്‍ച്ചയായത്. പുസ്തകം സിബിഎസ്‌ഇയുടേത് ആണെന്നും പ്രചരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് സിബിഎസ്‌ഇ രംഗത്ത് എത്തിയത്. “ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ജി റാം ബുക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എജ്യുക്കേഷണൽ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ഗഗൻ ദീപ് കൗറിന്‍റെ പുസ്തകമാണിത്. എ ഗൈഡ് ടു സെൽഫ് അവയർനെസ് ആൻഡ് എംപവർമെൻ്റ് എന്നാണ് പുസ്തകത്തിന്റെ പേര്. സ്വകാര്യ പ്രസിദ്ധീകരണങ്ങള്‍ സിബിഎസ്‌ഇ ശുപാർശ ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാറില്ല.” എക്സിലൂടെ സിബിഎസ്‌ഇ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here