പിറന്നാൾ ആഘോഷത്തിനിടയിൽ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; അബദ്ധത്തിൽ വെടിപൊട്ടിയെന്ന് സംശയം
ജൻമദിന ആഘോഷത്തിനിടയിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ത്യൻ വിദ്യാർത്ഥിയായ ആര്യൻ റെഡ്ഡിയാണ് (21) അമേരിക്കയിൽ സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് മരിച്ചത്. ജോർജിയയിലെ അറ്റ്ലാൻ്റയിലുള്ള വീട്ടിൽ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Also Read: ‘വോട്ടർമാരെ പോലീസ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി’; ദൃശ്യങ്ങൾ പുറത്ത്; നിഷേധിച്ച് ഉദ്യോഗസ്ഥർ
ആഘോഷങ്ങൾക്കിടയിൽ സ്വന്തം മുറിയിലേക്ക് പോയ ആര്യൻ തൻ്റെ പുതിയ തോക്ക് ക്ലീൻ ചെയ്യാൻ ശ്രമിക്കുന്നതിന് ഇടയിൽ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു എന്നാണ് നിഗമനം. മറ്റൊരു മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ അവിടേക്ക് എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന വിദ്യാർത്ഥിയെയാണ്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറ്റ്ലാൻ്റയിലെ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ എം.എസ്.സി. വിദ്യാർത്ഥിയായിരുന്നു റെഡ്ഡി. തെലങ്കാനയിലെ ഭുവനഗിരി സ്വദേശിയാണ്. മൃതദേഹം ഇന്ന് രാത്രിയോടെ ജന്മനാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here