വൈക്കം സത്യാഗ്രഹ ശതാബ്ദി; കെപിസിസിയുടെ ചരിത്ര കോണ്‍ഗ്രസിന് തുടക്കമായി

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ ഭാഗമായി കെപിസിസി സംഘടിപ്പിക്കുന്ന ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് തലസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍വച്ചു നടക്കുന്ന സെമിനാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ദളിത്‌ ചിന്തകനുമായ കെ.രാജു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് മുഖ്യപ്രഭാഷണം നടത്തി.

‘വൈക്കം സത്യാഗ്രഹവും സാമൂഹികപരിഷ്ക്കരണവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ‘കേരള നവോത്ഥാനം’ എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറം ഡോ.ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ പിന്‍തലമുറക്കാരുടെ കുടുംബസംഗമം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top