‘ലിയോ’യിലെ ഗാനത്തിന് കട്ട് പറഞ്ഞ് സെൻസർ ബോർഡ്

ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന തമിഴ് ചിത്രം ലിയോയിലെ ഗാനത്തിന് കത്രികവെച്ച് സെൻസർ ബോർഡ്. ചിത്രം ഒക്ടോബർ 19നാണ് പ്രദർശനത്തിനെത്തുന്നത്.
രണ്ടുമാസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘നാൻ റെഡിത്താൻ വരവാ’ എന്ന ഗാനത്തിലെ ചില രംഗങ്ങൾക്കും വരികൾക്കും എതിരെയാണ് സെൻസർ ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.
പുകവലിയെയും മദ്യപാനത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വരികളും ഭാഗങ്ങളും മുറിച്ചു മാറ്റണമെന്നാണ് പുതിയ നിർദ്ദേശം.
‘പത്താധു ബോട്ട്ല് നാ കുടിക്കാ’യെന്ന് തുടങ്ങുന്ന വരിയും, വിജയ് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ക്ലോസപ്പ് ഷോട്ടുകളും തിരുത്തണമെന്നും നിർദ്ദേശത്തിലുണ്ട്.

അനുരുദ്ധ് സംഗീതം നൽകിയ ഈ ഗാനം ആരാധകരുടെ ഇടയിൽ വലിയ ഓളമായിരുന്നു സൃഷ്ടിച്ചിരുന്നത്.
അതേസമയം സോഷ്യൽ മീഡിയയിൽ വിജയ് ആരാധകർ ‘ജയിലറി’ലെ രജനികാന്തിന്റെയും ശിവരാജ് കുമാറിന്റെയും മോഹൻലാലിന്റെയും സിഗരറ്റ് വലിക്കുന്ന രംഗങ്ങൾ ഇട്ട് പ്രതിഷേധിക്കുന്നുമുണ്ട്.
‘ഇതെന്താ ലോലിപോപ്പ് ആണോ’ എന്നാണ് വിജയ് ആരാധകരിൽ ഒരാൾ എക്സിൽ കുറിച്ചത്.
ലിയോയുടെ അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ് നായകനായെത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക.
14 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here