പേരുമാറ്റൽ വിവാദത്തിനിടയിലും തങ്കമണി സിനിമയുടെ സെൻസറിങ് പൂർത്തിയാകുന്നു; ചിത്രം ഫെബ്രുവരി അവസാനം തീയേറ്ററുകളിൽ

കൊച്ചി: ദിലീപ് നായകനാകുന്ന തങ്കമണി സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു വശത്ത് തുടരുമ്പോഴും ചിത്രത്തിന്റെ സെൻസറിങ് പുരോഗമിക്കുകയാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. യഥാർത്ഥ സംഭവത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് പ്രദേശവാസിയായ ബിജു വി.ആർ ആണ് കോടതിയെ സമീപിച്ചത്. നിർമാതാവ്, സംവിധായകൻ, സെൻസർ ബോർഡ് തുടങ്ങിയവരെ എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ സിനിമയുടെ സെൻസറിങ് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. പേര് മാറ്റുന്നത് തങ്ങളുടെ പരിധിയിൽ അല്ലെന്ന് പറഞ്ഞ കോടതി അപകീർത്തിപരമോ ക്രമസമാധാനത്തെ ബാധിക്കുന്നതോ ആയ സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ടോയെന്ന് സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് ചോദിച്ചു. സിനിമ കാണാതെ അതിന്റെ കഥ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയുന്നത് അനാവശ്യ വിവാദം സൃഷ്ടിക്കാനാണെന്നും അത് സിനിമയുടെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രം ഈ മാസം അവസാനത്തോടെ തീയേറ്ററുകളിൽ എത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top