വിഴിഞ്ഞം, വയനാട് പ്രത്യേക പാക്കേജ് ഉണ്ടാകുമോ; കേന്ദ്രബജറ്റ് അവതരണം തുടങ്ങി; പ്രതീക്ഷയോടെ കേരളം
2025-26 വര്‍ഷത്തെ കേന്ദ്രബജറ്റ് അവതരണം ലോക്സഭയില്‍ തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി എന്ന നിലയില്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റ് ആണിത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും.
കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. വിഴിഞ്ഞം തുറമുഖത്തിനും വയനാട് പുനരധിവാസത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ബജറ്റ് ഉള്ള ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ബജറ്റിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും കണ്ടിരുന്നു.
മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകും എന്നാണ് പ്രതീക്ഷ. അതിന്റെ സൂചനകള്‍ മുന്‍പ് തന്നെ വന്നിരുന്നു. വ്യവസായം, കാര്‍ഷികം, ആരോഗ്യം, തൊഴില്‍, നികുതി തുടങ്ങിയ മേഖലകളില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here